Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Political Motives

ശ്വേ​താ മേ​നോ​ന്‍റെ പ​രാ​തി രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ; ര​മേ​ഷ് പി​ഷാ​ര​ടി

 

അ​മ്മ​യി​ലെ അ​ധി​കാ​ര ത​ര്‍​ക്ക​ത്തി​ല്‍ ശ്വേ​ത മേ​നോ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ത​നി​ക്കെ​തി​രെ​യു​ള്ള രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി. എ​റ​ണാ​കു​ളം മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ഗ്മൂ​ല​ത്തി​ലാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി ശ്വേ​ത​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റു​ന്ന​താ​യി ര​മേ​ഷ് പി​ഷാ​ര​ടി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. നി​യ​മ​പോ​രാ​ട്ട​ത്തി​ല്‍ ഇ​നി മു​ന്നോ​ട്ടു പോ​കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് പി​ഷാ​ര​ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​മേ​ഷ് പി​ഷാ​ര​ടി സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ഗ്മൂ​ല​ത്തി​ലാ​ണ് ശ്വേ​ത​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ശ്വേ​താ മേ​നോ​ന്‍റെ പ​രാ​തി രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്നും ത​നി​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ യാ​തൊ​രു കാ​ര​ണ​വും ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും ത​ന്‍റെ പൊ​തു​പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ല്‍​പ്പി​ക്കു​ക​യാ​ണ് ശ്വേ​ത മേ​നോ​ന്‍റെ ല​ക്ഷ്യ​മെ​ന്നും സ​ത്യ​വാ​ഗ്മൂ​ല​ത്തി​ല്‍ ആ​രോ​പി​ക്കു​ന്നു.

അ​തേ​സ​മ​യം, ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​നി​ടെ ശ്വേ​ത മേ​നോ​ന്‍ രാ​ജി പ്ര​ഖ്യാ​പി​ച്ച് പോ​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സം​ഘ​ട​ന​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ര​മേ​ഷ് പി​ഷാ​ര​ടി ക​ണ്‍​വീ​ന​റാ​യി അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ സം​ഘ​ട​ന​യു​ടെ ബൈ​ലോ പ്ര​കാ​രം ഇ​ത്ത​ര​മൊ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ശ്വേ​താ മേ​നോ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കോ​ട​തി അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​ക​യും ക​ണ്‍​വീ​ന​റാ​യ ര​മേ​ശ് പി​ഷാ​ര​ടി​യെ എ​തി​ര്‍​ക​ക്ഷി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കേ​സി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നു​ള്ള ത​ന്‍റെ നി​ല​പാ​ട് ര​മേ​ഷ് പി​ഷാ​ര​ടി കോ​ട​തി​യെ അ​റി​യി​ച്ച​ത്.

Latest News

Corehub Up